മലവേടൻ ഭാഷ
ദൃശ്യരൂപം
മലവേടൻ | |
---|---|
Native to | ഇന്ത്യ |
Region | കേരളം, തമിഴ്നാട് |
Ethnicity | 33,000 (2011 സെൻസസ്) |
Native speakers | 27,000 (2011 സെൻസസ്)e25 |
ദ്രാവിഡൻ
| |
മലയാള ലിപി | |
Language codes | |
ISO 639-2 | dra |
ISO 639-3 | mjr |
മലയാളവുമായി അടുത്ത ബന്ധമുള്ള കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗോത്ര ഭാഷയാണ് മലവേടൻ ഭാഷ. ആദിവാസി വിഭാഗങ്ങളിൽ ഒന്നായ മലവേടർ സംസാരിക്കുന്ന ഭാഷയാണ് ഇത്. എറണാകുളം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഈ ഭാഷ ഉപയോഗിക്കുന്ന മലവേടർ താമസിക്കുന്നത്.[1]
വയനാടിന് വടക്കോട്ടുള്ള മലവേടർ ഉപയോഗിക്കുന്നത് ചാതിപ്പ് അഥവാ ചാതിപ്പാണി എന്ന ഭാഷയാണ്. തമിഴ്, മലയാളം, തുളു, കന്നഡ എന്നീ ഭാഷകളുടെ സ്വാധീനം ചാതിപ്പിനുണ്ട്. മലവേടർ ഭാഷ എന്നറിയപ്പെടുന്ന, തെക്കൻ ജില്ലകളിലെ ഭാഷ മലയാളവും തമിഴും ചേർന്ന മിശ്രഭാഷയാണ്. വായ്മൊഴിയായി മാത്രം പ്രചരിക്കുന്ന ഈ ഭാഷയ്ക്ക് ലിപിയില്ല. [2]
സാംസ്കാരികം
[തിരുത്തുക]ശാന്ത തുളസീധരൻ രചിച്ച "കേരളത്തിലെ ആദിവാസികൾ- ജീവിതവും സംസ്കാരവും" (മാതൃഭൂമി ബുക്ക്സ്) എന്ന പഠനഗ്രന്ഥത്തിൽ മലവേടർ ഭാഷയേ കുറിച്ച് പരാമർശിക്കുന്നുണ്ട്.[3]